മണ്ണാർക്കാട്: തെങ്കര ക്കാരുടെ അഭിമാനമായി കേരള അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ ലഭിച്ച ജിഷ്ണുവിനെ സ്വന്തം നാട്ടിലെ മികച്ച ക്ലബ്ബായ യുവ തെങ്കര മൊമെന്റോ നൽകി ആദരിച്ചു.ക്ലബ്ബ് ഭാരവാഹികളായ നസീർ പാറക്കൽ അധ്യക്ഷത വഹിച്ചു ക്ലബ്ബ് രക്ഷാധികാരികളായ ഗിരീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അഡ്വക്കറ്റ് സക്കീർ ഹുസൈൻ, വാർഡ് മെമ്പർ ഉനൈസ് നെചിയോടൻ, സന്തോഷ് ,ഹംസക്കുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു
നിസാർ സ്വാഗതവും അക്ബർ നന്ദിയും പറഞ്ഞു.










