പിൻവാതിലൂടെ നിയമനം നടത്തി പി.എസ്.സി.യെ നോക്കുകുത്തിയാക്കിയിരിക്കയാണെന്നും പാർട്ടിക്കാരുടെ ഭാര്യമാരേയും ബന്ധുക്കളേയും നിയമിച്ച് പാവപ്പെട്ട ചെറുപ്പക്കാർക്ക് സർക്കാർ ജോലി നിഷേധിച്ച് അവരെ പിച്ചച്ചട്ടിയെടുപ്പിക്കേണ്ടതായ ഗതികേടാണ് പിണറായി സർക്കാർ വരുത്തിവെച്ചിരിക്കുന്നതെന്നും കെ.പി.സി.സി.സെക്രട്ടറി സി. ചന്ദ്രൻ പറഞ്ഞു.
പി. എസ്.സി. നിയമനങ്ങളിൽ അഴിമതി ആരോപിച്ച് യൂത്ത് കോൺഗ്രസ്സ് ൻ്റെ നേതൃത്വത്തിൽ കലക്േറ്റിലേക്ക് നടത്തിയ പിച്ചച്ചട്ടി മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയത് പ്രസംഗിക്കുകയായിരുന്നു സി. ചന്ദ്രൻ ‘ യൂത്ത് കോൺ ഗ്രസ്സ് ജില്ല പ്രസിഡൻറ് ഫിറോസ് ബാബു അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഡോ: സരിൻ ,നേതാക്കളായ സജേഷ് ചന്ദ്രൻ്, ഫെബിൻ; ഒ.കെ ഫറൂക്ക്; ജില്ല സെക്രട്ടറി വിനോദ് ചെറാട്; മണ്ഡലം പ്രസിഡൻ്റ് ഷാ നിബ്.എന്നിവർ പ്രസംഗിച്ചു.