പാലക്കാട്: കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരേയും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേയും ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റോഫീസ് ധർണ നടത്തി. ധർണ ജില്ലാ പ്രസിഡന്റ് എം.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.
യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജെ.അഫ്സൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ഷാജി സ്വാഗതം പറഞ്ഞു. എഫ്.ജലീൽ, അബ്ദുൾ ഹക്കീം, ആർ.രാജീവ്, കെ.യു.അബ്ദുൾ ജബ്ബാർ, സി.രാമകൃഷ്ണൻ, വി.വിപിൻ എന്നിവർ പ്രസംഗിച്ചു.