സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് വടക്കഞ്ചേരി ഉപജില്ല ഓഫീസ് പരിധിയില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഒ.ബി.സി, മത ന്യൂനപക്ഷ-ക്രിസ്ത്യന്‍, മുസ്ലീം വിഭാഗത്തിലെ തൊഴില്‍രഹിതര്‍ക്ക് സ്വയംതൊഴില്‍ വായ്പകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ളവരും ആലത്തൂര്‍ താലൂക്കിലെ സ്ഥിരതാമസക്കാരനുമായിരിക്കണം. ഒ.ബി.സി ക്കാര്‍ക്ക് കുടുംബവാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയും മത ന്യൂനപക്ഷ വിഭാഗങ്ങളില്‍ പ്പെട്ടവര്‍ക്ക് ആറ് ലക്ഷം രൂപയില്‍ താഴെയുമായിരിക്കണം. ആറ് ശതമാനമാണ് കുറഞ്ഞ പലിശ നിരക്ക്. വായ്പക്ക് വസ്തു-ഉദ്യോഗസ്ഥ ജാമ്യം നല്‍കണം. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് ആറ് ശതമാനം പലിശനിരക്കില്‍ വായ്പ നല്‍കും. ഈ വായ്പക്ക് പലിശ സബ്സിഡിയും മൂലധന സബ്സിഡിയും ലഭിക്കും. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും വടക്കഞ്ചേരി ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍:04922-296200,8281922952
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്