പല്ലശ്ശന : കിഴക്കേ ഗ്രാമം കല്യാണ പാർവ്വതി സമേത ഗർഗ്ഗേശ്വര സ്വാമി ക്ഷേത്രത്തിൽ ആവണിയാവട്ടം ആചരിച്ചു.
ബ്രഹ്മയജ്ഞം, പ്രായശ്ചിത്ത സ്നാനം മഹാസങ്കല്പം, യജ്ഞോപവീത ധാരണം (പൂണൂൽ മാറ്റൽ), കാണ്ഡഋഷി തർപ്പണം, ഹോമം, വേദാരംഭം എന്നീ കർമ്മങ്ങൾക്കു മാത്തൂർ സുബ്രഹ്മണ്യ വാധ്യാർ മുഖ്യകാർമികത്വം നിർവ്വഹിച്ചു.