എക്സ്റേ യന്ത്രം എലികടിച്ച് നശിപ്പിച്ചു, വിജിലൻസ് അന്വേഷണം
ജില്ലാ ആശുപത്രിയിലെ 92 ലക്ഷം രൂപ വിലയുള്ള ഡിജിറ്റല്‍ എക്സ് റേ യന്ത്രം എലികടിച്ച് നശിപ്പിച്ച സംഭവത്തില്‍ വിജിലൻസ് അന്വേഷണം.
2021 മാര്‍ച്ച് മൂന്നിനാണ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് സ്വകാര്യ കമ്ബനി 92.6 ലക്ഷം രൂപ വിലയുള്ള ഡിജിറ്റല്‍ എക്സ്റേ യന്ത്രം സൗജന്യമായി നല്‍കിയത്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്കകം യന്ത്രം കേടായി. യന്ത്രത്തിന്റെ വയര്‍ എലി കടിച്ചു നശിപ്പിച്ചുവെന്നായിരുന്നു ആശുപത്രി ജീവനക്കാരുടെ വിശദീകരണം. 2022 ജൂലായില്‍ ഇതുസംബന്ധിച്ച പരാതി ഉയര്‍ന്നപ്പോള്‍ ആരോഗ്യവകുപ്പ് അന്വേഷണം നടത്തിയിരുന്നു.