എം.ജെശ്രീചിത്രൻ രചിച്ച ഇതിഹാസങ്ങളെ തേടി മാർച്ച് 19 ശനിയാഴ്ച പ്രകാശനം ചെയ്യും. പുസ്തക പ്രകാശനത്തോടനുബന്ധിച്ച് ഇതിഹാസങ്ങൾ മിത്തും യാഥാർത്ഥ്യവും എന്ന വിഷയത്തിൽ സുന്നിൽ പി. ഇളയിടം പ്രഭാഷണം നടത്തുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു: പാലക്കാട് സൗഹൃദ കൂട്ടായ്മയാണ് പുസ്തക പ്രകാശനം സംഘടിപ്പിക്കുന്നത്.നിരന്തരം സാമൂഹിക ഇടപെടൽ നടത്തുന്ന എം.ജെ.ശ്രീചിത്രൻ്റ പ്രഥമ പുസ്തകമാണ് ഇതിഹാസങ്ങളെ തേടി ‘ ഇതിഹാസങ്ങളെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീ ചിത്രൻ രചന നടത്തിയിട്ടുള്ളത് ‘ പുസ്തക പ്രകാശനത്തോടനുബന്ധിച്ച് കൃഷ്ണാർജുന സൗഹൃദത്തെ മുൻനിർത്തി ശ്രീചിത്രൻ രചിച്ച വരികൾ മോഹിനിയാട്ടമാക്കി നീനാ പ്രസാദ് അവതരിപ്പിക്കും. പുസ്തക പ്രകാശന ചടങ്ങ് സ്പീക്കർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. സൗഹൃദ കൂട്ടായ്മയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നതെന്നും സംഘാടകർ പറഞ്ഞു: കൺവീനർ സി.വി.ജോസ്, വി. രവീന്ദ്രൻ, രാജീവ് ചേന്നാട്ട്, യു.സുബാഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു