സാഹിത്യ രചനാ മത്സരത്തിലേയ്ക്ക് രചനകൾ അയക്കാനുള്ള അവസാന തിയ്യതി ജൂൺ 30 വരെ നീട്ടിയതായി അറിയിച്ചുകൊള്ളുന്നു.
സാഹിത്യ രചനാ മത്സരം
പാലക്കാട് പ്രവാസി സെന്ററിലെ കുട്ടികളുടെ കലാ സാഹിത്യ രംഗത്തെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ‘സർഗ്ഗസമീക്ഷ’ എന്ന പേരിൽ ഒരു മത്സര പരിപാടി ആരംഭിക്കുകയാണ്. അതിന്റെ ആദ്യ പടിയായി കവിതയിലും കഥയിലും രചനാമത്സരം സംഘടിപ്പിക്കുന്നു. ഒൻപതു വയസ്സ് മുതൽ പതിമൂന്ന് വയസ്സ് വരെയും പതിമൂന്ന് വയസ്സ് മുതൽ പതിനെട്ട് വയസ്സുവരെയും പ്രായപരിധിയിലുള്ള രണ്ടു ഗ്രൂപ്പുകൾക്കായാണ് മത്സരം. മലയാളത്തിലും ഇംഗ്ലീഷിലും വെവ്വേറെ മത്സരം ആണ് നടക്കുക. ഏറ്റവും മികച്ചതും രണ്ടാമതും വരുന്ന മലയാളം കഥ, മലയാളം കവിത, ഇംഗ്ലീഷ് കഥ, ഇംഗ്ലീഷ് കവിത എന്നിവയ്ക്ക് രണ്ടു ഗ്രൂപ്പിക്കുകളിലുമായി വെവ്വേറെ സമ്മാനങ്ങൾ ആകും നൽകുക. സാഹിത്യ സൃഷ്ടികളുടെ രചനാമൂല്യം പ്രത്യേക ജൂറി വിലയിരുത്തിയാകും വിധി നിർണ്ണയിക്കുക. കഥയ്ക്കും കവിതയ്ക്കും പ്രത്യേക വിഷയ നിബന്ധനകൾ ഉണ്ടായിരിക്കുന്നതല്ല. എങ്കിലും മത നിന്ദയോ, ദേശവിരുദ്ധതയോ സ്ഫുരിക്കുന്ന രചനകൾ മത്സരത്തിലേക്ക് പരിഗണിക്കുന്നതല്ല. ഓരോ ഭാഷയിലും വിഭാഗത്തിലും ഒരാൾ ഒന്നിൽ കൂടുതൽ രചനകൾ അയക്കരുത്. (ഒരാൾക്ക് രണ്ടു ഭാഷയിലും രചനകൾ അയക്കാവുന്നതാണ്). സൃഷ്ടിയോടൊപ്പം രചയിതാവിന്റെ പേരും വിലാസവും വയസ്സും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. സൃഷ്ടികൾ sargasameeksha.ppc@gmail.com എന്ന വിലാസത്തിൽ ജൂൺ 30 ന് മുൻപ് അയക്കേണ്ടതാണ്.
-ശരത് എ ഹരിദാസൻ
-മേതിൽ സതീശൻ