പാലക്കാട്:
പെരിയ കേസിലെ പ്രതികളെ രക്ഷിക്കാൻ സുപ്രീം കോടതിയിൽ അപ്പീലു പോയ കേരള സർക്കാർ ലോഡിങ് തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കാൻ എന്തുകൊണ്ട് അപ്പീൽ പോവിന്നില്ലന്ന് വ്യക്തമാക്കണമെന്ന് ഡി.സി.സി. പ്രസിഡണ്ട് എ. തങ്കപ്പൻ ‘ തൊഴിലാളി വർഗ്ഗത്തെ തെറ്റുധരിപ്പിച്ച് മുതലാളിത്തത്തിനായി കേരള സർക്കാർ കുഴലൂത്ത് നടത്തുകയാണെന്നും എ. തങ്കപ്പൻ ആരോപിച്ചു, തൊഴിൽ സംരക്ഷണമാവശ്യപ്പെട്ട് ഹെഡ് ലോഡ് വർക്കേഴ്സ് കോൺഗ്രസ്സ് കലട്രേറ്റിനു മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ തങ്കപ്പൻ ‘ ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് ലോഡിങ്ങ് തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്ന സമീപനമാണ് സമൂഹത്തിൽ നിലനിൽക്കുന്നത് ‘ തൊഴിൽ ഇല്ലാതാവുന്നതും നിയന്ത്രണമുണ്ടാക്കുന്നതുമാണ് കോടതി പരാമർശങ്ങൾ’ അനാവശ്യ കാര്യങ്ങൾക്കായി ലക്ഷങ്ങൾ ചെലവഴിച്ച് കോടതിയിൽ അപ്പീൽ പോവുന്ന സർക്കാർ തൊഴിൽ സംരക്ഷിക്കുന്നതിനായി ചെറുവിരലനക്കുന്നില്ല’ ഇടതു തൊഴിലാളി, സംഘടനകൾ സർക്കാറിനെതിരെ പ്രതികരിക്കാത്തത് തൊഴിലാളി വഞ്ചനയുടെ ഭാഗമാണ് ‘ കുത്തകകൾക്കായി നിലപാട് സ്വീകരിക്കുന്ന സർക്കാരായി കേരളത്തിലെ സർക്കാർ അധപതിച്ചെന്നും എ.തങ്കപ്പൻ ആരോപിച്ചു. ഹെഡ് ലോഡ് വർക്കേഴ്സ് കോൺഗ്രസ്സ് ജില്ല പ്രസിഡണ്ട് പി.എസ്. അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.വി. ഗോപാലകൃഷണൻ ഭാരവാഹികളായ സി. ചന്ദ്രൻ , കെ.ജി.എൽദ്ദൊ, കെ.സി. പ്രീത്, കവിത മണികണ്ഠൻ, സജീവൻ, റജി കെ. മാത്യു, മുഹമ്മദലി, നാരായണൻ, ഷൗക്കത്തലി എന്നിവർ സംസാരിച്ചു