രണ്ട് കൊലപാതകങ്ങളുമായും ബന്ധപ്പെട്ട് എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു. പാലക്കാട് സമാധാനം ഉറപ്പാക്കാന്‍ പോപുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് നേതാക്കളുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
കെഎസ്ഇബിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. തൊഴിലാളി യൂണിയന് നേതാവ് സുരേഷ് കുമാറിനെതിരെ പരാതി നല്കിയ വ്യക്തി തന്റെ ബന്ധുവല്ല. അദ്ദേഹം തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചയാളാണ്. പരാതിക്കാരന് ഐഎന്‍ടിയുസി പ്രവര്‍ത്തകനാണെന്നും മന്ത്രി വിശദീകരിക്കുകയും ചെയ്തു.