നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി നാല് യുവാക്കള്‍ അറസ്റ്റില്‍. ആലിപ്പറമ്ബ് കോരംകോട് സ്വദേശി ഷാനിഫ്(36), ആലിപ്പറമ്ബ് സ്വദേശി മുഹമ്മദ് ജുബൈര്‍(29), ബിടാത്തി സ്വദേശികളായ ഫാരിസ് റഹ്മാന്(21), റാഷിദ് എന്നിവരാണ് അറസ്റ്റിലായത്.
നാട്ടുകല്‍ പോലീസ് നടത്തിയ പരിശോധനയിലാണ് കരിങ്കല്ലത്താണിയിലെ ലോഡ്ജില്‍ നിന്നും പ്രതികളെ പിടികൂടിയത്. 7.530 ഗ്രാം മയക്കുമരുന്ന് ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജൂലൈ 16 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്