മണ്ണാർക്കാട് :
വഖഫ് ബോർഡ് ഉദ്യോഗ നിയമനം പിഎസ് സി ക്ക് വിടുന്ന സർക്കാർ നയം മത-ധർമ്മസ്ഥാപനങ്ങളിൽ അതത് വിഭാഗങ്ങളുടെ ദൈവിക നിയമങ്ങളിലൂടെ വ്യവഹാരം നടത്താൻ ഇന്ത്യൻ ഭരണഘടന നൽകുന്ന പരിരക്ഷ തകർക്കുന്നതാണെന്നും അതിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും വിസ്ഡം യൂത്ത് ജില്ലാ സമിതി സംഘടിപ്പിച്ച ‘ലീഡ്’ നേതൃസംഗമം അഭിപ്രായപ്പെട്ടു.
സർക്കാർ റഗുലേഷനും നിർദേശങ്ങളും മാനിച്ച് കൊണ്ടുള്ള നിലവിലെ ബോർഡ് നിയമന രീതി നിലനിർത്തുകയാണ് വേണ്ടത്.
മുസ്ലിം സമൂഹത്തിൻ്റെ പ്രശ്നങ്ങളിൽ സാമുദായിക വികാരം മാനിക്കാതെയാണ് സർക്കാർ തീരുമാനമെടുക്കുന്നതെന്നുള്ള ആരോപണം ഗൗരവമുള്ളതാണ്.
മുസ്ലിം സമുദായത്തിൻ്റ പ്രശ്നങ്ങളേക്കാൾ സ്വന്തം താൽപര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന സംഘ പരിവാര പ്രീണനകരുടെ അഭിപ്രായങ്ങളെ മാത്രം സ്വീകരിക്കുന്ന സർക്കാർ നിലപാട് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
മുസ്ലിം നിയമങ്ങൾ സംഘടനാ സങ്കുചിത്വങ്ങൾക്കനുസരിച്ച് ഭേദഗതി ചെയ്യാൻ ശ്രമിക്കുന്ന സംഘപരിവാര താൽപര്യങ്ങൾക്ക് സർക്കാർ വഴിമരുന്നിടരുതെന്നും വിസ്ഡം യൂത്ത് ലീഡ്സ് നേതൃസംഗമം ആവശ്യപ്പെട്ടു.
വെറുപ്പിനെതിരെ സൗഹൃദ കേരളം എന്ന പ്രമേയത്തിലെ സന്ദേശ പ്രചാരണ ഭാഗമായി സംഘടിപ്പിച്ച വിസ്ഡം യൂത്ത് ‘ലീഡ്’
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ
സെക്രട്ടറി റഷീദ് കൊടക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു
വിസ്ഡം യൂത്ത് ജില്ല സെക്രട്ടറി അഷ്കർ അരിയൂർ, മുജീബ് സലഫി,
സംസ്ഥാന വൈ:പ്രസിഡന്റ് അൻവർ എടത്തനാട്ടുകര, സെക്രട്ടറിമാരായ പിയു സുഹൈൽ, ജംഷീർ സ്വലാഹി, ജില്ലാ പ്രിസിഡന്റ് ത്വൽഹത് സ്വലാഹി , മൂസ സ്വലാഹി , സലാഹുദ്ദീൻ ഇബ്നു സലീം
എന്നിവർ സംസാരിച്ചു