ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
മണ്ണാർക്കാട്: SSLC പരീക്ഷയിൽ ഉന്നതവിജയം നേടിയ ഇർഷാദ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി ഉൽഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ മുഹമ്മദ് ശരീഫ്, DEO രഘുനാഥൻ , AEO അനിൽകുമാർ,CEO മുഹമ്മദ് ഷാഫി, ട്രസ്റ്റ് ജനറൽ സെക്രട്ടറി അബു ബിൻ മുഹമ്മദ്, PTA പ്രസിഡന്റ് ഷമീർ, MTA പ്രസിഡന്റ് ഷെറീന,ഇർഷാദ് അക്കാദമി ഡയറക്ടർ KBM സലീം, ക്ലാസ്സ് ടീച്ചർ നസ്റുദ്ധീൻ എന്നിവർ സംസാരിച്ചു . ട്രസ്റ്റ് വൈസ് ചെയർമാൻ അഹമ്മദ് സഈദ് അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ് റിയാസ് സ്വാഗതവും മാനേജർ സി.എച് മുഹമ്മദലി നന്ദിയും പറഞ്ഞു.










