15 മ
അട്ടപ്പാടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് ഗുരുതരമായി പരിക്കേറ്റു. അഗളി താഴെ ഊരിലെ രാമു (32) എന്ന കുട്ടനാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. തോട്ടിൽ മീൻ പിടിക്കാൻ പോകുന്നതിനിടെ തകരപ്പാടി ഭാഗത്ത് വെച്ചാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.
വിരലിൽ പന്നി കടിച്ച് മുറിവേൽപ്പിച്ചു. ഞരമ്പുകൾ മുറിഞ്ഞതിനാൽ വിദഗ്ദ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. അട്ടപ്പാടിയിൽ വ്യാപാക കാട്ടുപന്നി ശല്ല്യമുണ്ട്.