കെ.റയിലിനെതിരെ വ്യാപകമായ ചർച്ചകളും ഗാന്ധിയൻ മാർഗ്ഗത്തിൽ പ്രക്ഷോഭവും സംഘടിപ്പിക്കും –
കെ.പി.സി.സി ഗാന്ധിദർശൻ സമിതി
പാലക്കാട് –
‘കെ.റയിൽ വേണ്ട കേരളം മതി’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് പ്രഗൽഭരായ പരിസ്ഥിതി സ്നേഹികളെയും സാമ്പത്തിക വിദഗ്ദ്ധരെയും പങ്കെടുപ്പിച്ച് വ്യാപകമായ ചർച്ചകളും ഗാന്ധിയൻ മാർഗ്ഗത്തിൽ പ്രക്ഷോഭവും സംഘടിപ്പിക്കാൻ പ്രസിഡൻ്റ് വി.സി.കബീർ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ഗാന്ധിദർശൻ സമിതി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ജനുവരി 30 ഞായറാഴ്ച ലോക്ക് ഡൗൺ ആയതു കൊണ്ട് രക്തസാക്ഷി ദിനാനുസ്മരണ പരിപാടികൾ അന്നേ ദിവസം വൈകിട്ട് 5.15 ന് മഹാത്മജിയെ ആദരിക്കുന്ന ഏവരും അവരവരുടെ ഭവനങ്ങളിൽ മഹാത്മജിയുടെ ചിത്രത്തിന് മുന്നിൽ ദീപം കൊളുത്തി പുഷ്പാർച്ചന നടത്തണമെന്നും തീരുമാനിച്ചു. ഓൺലൈനിൽ സംഘടിപ്പിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിവിധ നേതാക്കളായ കമ്പറ നാരായണൻ, കറ്റാനം ഷാജി, പി.ഹരിഗോവിന്ദൻ ,യു.വി.ദിനേശ്മണി, പരശുവയ്ക്കൽ രാധാകൃഷ്ണൻ,നദീറാ സുരേഷ്, ഡോക്ടർ സജി പണിക്കർ,സി.കെ വിജയകുമാർ ,ശതീശൻ വി.പി, ബൈജു വടക്കുംപുറം, കെ.കെ.ഫൽഗുണൻ,വഞ്ചിയൂർ രാധാകൃഷ്ണൻ,എം.വി.ഹൈൺട്രി,അഡ്വ.എസ്.രാജേഷ്,കെ.ഡി.ഹരിദാസ്, ജോസഫ്, ബദ്റുദ്ദീൻ ഗുരുവായൂർ,പി.കെ.എം.ബാവ,പി.എസ്.മുരളീധരൻ മാസ്റ്റർ,കെ.ഭാസ്കരൻ മാസ്റ്റർ , വൈക്കം അബ്ദുൽ ഖാദർ , ബെന്നി സാഹിതി എന്നിവർ സംസാരിച്ചു