രണ്ട് വയസുകാരൻ
കിണറ്റിൽ വീണു മരിച്ചു
പാലക്കാട് :കോട്ടോപ്പാടം കച്ചേരി പറമ്പ് നെട്ടൻകണ്ടൻ മുഹമ്മദ് ഫാസിലിൻ്റെയും മുഫിതയുടെയും മകൻ ഏദൻ (2) ആണ് മരിച്ചത്. വീടിന്റെ അടുക്കള സമീപത്തുള്ള കിണറിലാണ് കുട്ടി വീണത് വൈകീട്ട് 5.30 ഓടെയാണ് സംഭവം. കുട്ടിയെ വട്ടമ്പലം മദർകെയർ ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച കുടുംബത്തിന് വിട്ടുനൽകും.









