(വാർത്ത. രാമദാസ് ജി കൂടല്ലൂർ.)
പാലക്കാട് ജില്ല വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തിൽ 2022 അന്താരാഷ്ട്ര വനിതാദിന ത്തിന്റെ ഭാഗമായി 6 ആഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി
16/03/2022ന് ഉച്ചക്ക് 3 മണിക്ക് “സാമൂഹ്യ മാധ്യമങ്ങളും സ്ത്രീകളും” എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. സാമൂഹിക, സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികൾ തമ്മിലുള്ള സംവാദത്തിൽ അഡ്വക്കേറ്റ് ധന്യ, റിട്ടയേർഡ് പ്രൊഫസർ. പാർവ്വതി വാര്യർ, ഷൊർണൂർ വിജയൻ, ധന്യ പ്രമോദ്, രശ്മി, പ്രതീഷ്, ലൈല, മാലിനി, ജോൺ, അഷ്മിത എന്നിവരും സായാഹ്നം പത്രത്തിന്റെ നെന്മാറ മേഖല റിപ്പോർട്ടർ രാമദാസ്. ജി. കൂടല്ലൂർ. എന്നിവരും പങ്കെടുത്തു സംസാരിച്ചു. സാമൂഹിക മാധ്യമങ്ങളുടെ മുന്നേറ്റവും, ദൂഷ്യവശങ്ങളും, സോഷ്യൽ മീഡിയയുടെ പ്ലസ് പോയിന്റ്, കൗമാരകാലഘട്ടത്തിന്റെ ദുർബലതകൾ, ടിക്-ടോക്കിൻ്റെ ദൂഷ്യവശങ്ങൾ, സോഷ്യൽ വർക്കർമാരുടെ പ്രവർത്തനവും., അവർ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളും എന്നിവ വെബ്ബിനാറിൽ ചർച്ചാവിഷയങ്ങളായി. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും അഡ്വക്കേറ്റ് ധന്യ നന്ദി അറിയിച്ചു.










