വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് കൂനൂരില്‍ മലയാളി അധ്യാപിക മരിച്ചു. രാമശ്ശേരി സ്വദേശിയും കൂനൂരില്‍ സ്വകാര്യ സ്കൂള്‍ അധ്യാപികയുമായ ജയലക്ഷ്മി (42) ആണ് മരിച്ചത്.
കൂനൂര്‍ കൃഷ്ണപുരത്തെ രവീന്ദ്രനാഥിന്റെ ഭാര്യയാണ്. കൂനൂരില്‍ കനത്തമഴ പെയ്തതിനെ തുടര്‍ന്ന് ഞായറാഴ്ചരാത്രി പത്തു മണിയോടെ രവീന്ദ്രനാഥിന്റെ വീട്ടില്‍ വെള്ളംകയറാന്‍ തുടങ്ങി.
ജയലക്ഷ്മി വീട്ടിനുള്ളിലെ വെള്ളം പുറത്തേക്ക് കളയാന്‍ ശ്രമിക്കുമ്ബോള്‍ മുന്നിലുള്ള മണ്‍തിട്ട ഇടിഞ്ഞു വിഴുകയായിരുന്നു. ജയലക്ഷ്മി ഉള്ളിലകപ്പെട്ടു. അഗ്നിരക്ഷാസേനയെത്തി മണിക്കൂറുകള്‍ ശ്രമിച്ച് ജയലക്ഷ്മിയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.