പട്ടാമ്പി – ചെർപ്പുളശ്ശേരി ചൂരക്കോട്റോഡിൽ യാത്ര ദുരിതമാവുന്നു
മഴപെയ്തതോടെ ചെളിയും മണ്ണുമായി കാൽനടയാത്രക്കാർക്ക് നടക്കാൻപോലും പറ്റാത്ത അവസ്ഥയാണ്.
കാൽനടയാത്രക്കാർക്കും,വാഹനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നു മഴ വെള്ളം പോവാൻ ഓവുചാൽ ഇല്ലാതായത്തോടുകൂടിയാണ് വെള്ളക്കെട്ട് രൂപപ്പെട്ടു തുടങ്ങിയതെന്ന് ചൂരക്കോട് പ്രദേശവാസികൾ പറയുന്നു. പ്രദേശത്തുള്ളവർ പ്രധാനമായും ഉപയോഗിക്കുന്ന പാതയാണിത്. . അധികൃതരുടെ ഭാഗത്തുനിന്ന് വലിയ അനാസ്ഥയാണുള്ളതെന്ന് യാത്രക്കാർ പറയുന്നു.
ചൂരക്കോട്