പാലക്കാട് മുനിസിപ്പാലിറ്റി 19ാം വാർഡ് മുതൽ 53ാം വാർഡുവരെയും പിരായിരി പഞ്ചായത്തിൽ പൂർണ്ണമായും 19 ആം തീയതി വൈകിട്ട് 5 വരെ കുടിവെള്ളം മുടങ്ങും. മലമ്പുഴ ജല ശുദ്ധീകരണ കേന്ദ്രത്തിൽ നിന്നും കൽമണ്ഡപം, മൂത്താൻതറ ജലസംഭരണികളിലേക്കുള്ള പ്രധാന പൈപ്പ് ലൈനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതുകൊണ്ടാണ് ജലവിതരണം തടസ്സപ്പെടുന്നതെന്ന് ജല അതോറിറ്റി അസിസ്റ്റൻറ് എഞ്ചിനീയർ അറിയിച്ചു










