മലമ്പുഴ കുടി വെള്ള പൈപ്പ് ലൈൻ ,റോഡ്, തെരുവ് വിളക്കുകൾ എന്നിവ സ്ഥാപിക്കണമെന്ന് എസ്ഡിപിഐ പരാതിനൽകി
പാലക്കാട് : തെരുവ് വിളക്കുകൾ , റോഡുകളുടെ ശ്വോച്ചാവസ്ഥ, പ്രദേശത്തെ ജനങ്ങൾക്ക് കുടിവെള്ളം എന്നിവ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ എസ്ഡിപിഐ കാവൽപാട് ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് അൻസാറ്റന്റെ നേതൃത്വത്തിൽ പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നൽകി. കാവൽപാട് വാർഡ് 13 , 14 ഇടകലർന്നിട്ടുള്ളതു കൊണ്ടു തന്നെ ഈ ഭാഗത്തേക്ക് ആരും ശ്രദ്ധിക്കുന്നില്ലെന്നും സിപിഐ എം, കോൺഗ്രസ് , ബിജെപി മാറി മാറി വാർഡ് ഭരണം തുടർണിട്ടും ഇതു വരെയും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളായ കുടിവെള്ളം, ഗതാഗതം എന്നീ മേഖലകളിൽ ശ്രദ്ധിക്കുന്നില്ലെന്നും. സ്ഥലത്തെ ഒരു കുടുംബത്തിൽ ശാരീരികവും മാനസികവുമായി വൈകല്യമുള്ള ഒരു കുട്ടികൾ ഉണ്ടായിട്ടും, ഇവർക്ക് പോലും വെളിച്ചവും , കുടിവെള്ള മില്ലാതെ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടെന്നും അതുകൊണ്ട് തന്നെ പരാതിക്ക് ഉടൻ പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് എസ് ഡി പി ഐ നേതൃത്വം ‘നൽകുമെന്നും വൈസ് പ്രസിഡണ്ട് ഇൽയാസ് കാവൽപ്പാട് പറഞ്ഞു.
ബ്രാഞ്ച് സെക്രട്ടറി ഷൗക്കത്ത് അലി , സഹാബുദ്ധീൻ എന്നിവരും പങ്കെടുത്തു