പ്രതിഷേധ സമരം ഡി.സി.സി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു
ചിറ്റൂർ: കുടിവെള്ളത്തിന് അമിത ചാർജ് ഈടാക്കുന്ന വാട്ടർ അതോറിട്ടിയുടെ നടപടിക്കെതിരെ കോൺഗ്രസ് എരുത്തേമ്പതി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. പലതവണ പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായില്ലെന്ന് സമരക്കാർ ആരോപിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്തു. പൊൻരാജ് അദ്ധ്യക്ഷത വഹിച്ചു. ലാസർ, എബിൻ എരുത്തേമ്പതി, ബാബു, എ.അധിപതി, ലെനോ തോമസ് എന്നിവർ സംസാരിച്ചു.










