കുടിവെള്ള പ്രശ്നം:
കൗൺസിലറുടെ നേതൃത്വത്തിൽ കുടിവെള്ളം വിതരണം ചെയ്തു.
പാലക്കാട് നഗരസഭ 32-ാം വാർഡിൽ കുടിവെള്ള പ്രശ്നം നേരിടുന്ന പ്രദേശങ്ങളിൽ കൗൺസിലർ എം.സുലൈമാൻ മുൻകൈയ്യെടുത്ത് കല്ലൂർ ബാലേട്ടന്റെ സഹകരണത്തോടെ കുടിവെള്ളം വിതരണം ചെയ്തു.
ഏതാനും ദിവസങ്ങളായി വാർഡിൽ കുടിവെള്ള ക്ഷാമം മൂലം പൊതുജനങ്ങൾ വിഷമിക്കുകയാണെന്നും വാട്ടർ അതോറിറ്റി അധികൃതരെ വെൽഫെയർ പാർട്ടി നേതാക്കൾക്കൊപ്പം നേരിൽ കണ്ട് പ്രശ്നം ഉന്നയിക്കുകയും
ഉടൻ തന്നെ പരിഹാരമുണ്ടാക്കുമെന്ന് അധികൃതർ അറിയിച്ചതായും കൗൺസിലർ പറഞ്ഞു.
പി.അബ്ദുൽ ഹകീം നൗഷാദ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.