.
കുളപ്പടിയിൽ 400 ലീറ്റർ വാഷ് നശിപ്പിച്ചു
പുതൂർ പഞ്ചായത്തിലെ പാലൂർ, കുളപ്പടി പ്രദേശങ്ങളിൽ വനപാലകർ നടത്തിയ തിരച്ചിലിൽ 3 വീപ്പകളിൽ സൂക്ഷിച്ച 400 ലീറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു. പ്രദേശത്ത് വ്യാജ ചാരായ നിർമാണം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എഫ്.സുൽഫിക്കർ, സി.നഞ്ചി, ബീറ്റ് ഓഫിസർമാരായ ബിനീഷ് സി. ഉണ്ണികൃഷ്ണൻ, വാച്ചർ സി.മല്ലീശ്വരൻ, കെ. എൽ. വള്ളി, പൊന്നൻ, രങ്കൻ, സുദേശൻ, കനകരാജ് എന്നിവരാണ് പരിശോധന നടത്തിയത്.










