തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തി
പാലക്കാട് നഗരസഭ
32-ാം വാർഡ് കൗൺസിലർ എം.സുലൈമാൻ്റെ നേതൃത്വത്തിൽ
ജനകീയ കപ്പ കൃഷി, മാലിന്യം നീക്കം ചെയ്ത് പൂച്ചെടി വെച്ചുപിടിപ്പിക്കൽ, കുണ്ടും കുഴിയും നിറഞ്ഞ വഴികൾ ഗതാഗതയോഗ്യമാക്കൽ, ജനവാസമേഖലകളിലെ അഴുക്കുചാൽ ശുചീകരണം തുടങ്ങി വിവിധ ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തി.
രണ്ടാഴ്ചക്കാലമായി ലഭിച്ച 200 തൊഴിൽ ദിനങ്ങൾ വാർഡിലെ ഓരോ പ്രദേശത്തെയും ആവശ്യങ്ങൾ പരിഗണിച്ചാണ് തൊഴിലാളികളുടെ കർമ്മശേഷി പ്രായോജനപ്പെടുത്തിയതെന്നും നാട്ടുകാരുടെ പിന്തുണയോടും സഹകരണത്തോടെയുമാണ് ഈ പ്രവൃത്തികളെല്ലാം പൂർത്തീകരിക്കാൻ കഴിഞ്ഞതെന്നും വാർഡ് കൗൺസിലർ പറഞ്ഞു.










