Tuesday, August 26, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാളയാറിൽ 25 കിലോ കഞ്ചാവുമായി 4 പേർ പിടിയിൽ

Palakkad News by Palakkad News
27 seconds ago
in PALAKKAD
0
വാളയാറിൽ 25 കിലോ കഞ്ചാവുമായി 4 പേർ പിടിയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാളയാറിൽ വൻ ലഹരിവേട്ട. കാറുകളിൽ കടത്തിയ 25.79 കിലോഗ്രാം കഞ്ചാവുമായി 4 പേർ പിടിയിലായി. മണ്ണാർക്കാട് സ്വദേശികളായ കോടതിപ്പടി കോമേരി ഗാർഡനിൽ പി ടി സയൂൻ സംസ് (22), കുമരംപുത്തൂർ പയ്യനടം ഷെഹീർ (23), പയ്യനടം നൊച്ചുള്ളി മരുതംകാട് ഷിയാസ് (19), പള്ളിക്കുന്ന് അരക്കുപറമ്പിൽ റാഷിദ് (24) എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത്.

വാളയാറിൽ ഓണക്കാലത്തോടനുബന്ധിച്ചുള്ള ലഹരിക്കടത്ത് തടയാൻ വാളയാർ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി ദേശീയപാത കേന്ദ്രീകരിച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. 26 ലക്ഷം രൂപയിലേറെ വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. പ്രതികൾ സഞ്ചരിച്ച 2 കാറുകളും പൊലീസ് കസ്‌റ്റഡിയിലെടുത്തു.
പൊലീസ് പരിശോധന കണ്ട് നിർത്താതെ പോയ കാറുകളെ ടോൾപ്ലാസയ്ക്ക് സമീപം പിന്തുടർന്ന് പിടികൂടുകയായിരുന്നു. കാറിന്റെ ഡിക്കിക്കുള്ളിലും സീറ്റിനടിയിലുമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒഡീഷയിൽ നിന്നെത്തിച്ച കഞ്ചാവ് ചെറിയ പൊതികളിലാക്കി വിദ്യാർഥികളെ കേന്ദ്രീകരിച്ച് വിൽപന നടത്താനാണ് ഇവർ കഞ്ചാവ് കടത്തിയത്.
പ്രവാസിയായ സയൂൻ സംസ് ഒന്നര മാസം മുമ്പാണ് അവധിക്കായി നാട്ടിലെത്തിയതെന്നും മറ്റുള്ളവർ മുമ്പും ലഹരി കടത്ത് കേസുകളിൽ ഉൾപ്പെട്ടവരാണെന്നും പൊലീസ് പറഞ്ഞു. വാളയാർ ഇൻസ്പെക്‌ടർ എൻ എസ് രാജീവ്, എസ്‌ ഐ ബി പ്രമോദ്, ഗ്രേഡ് എസ്ഐ ആർ അരുൾ എഎസ്ഐ എസ് രേണുക, സീനിയർ സിപിഒ ആർ രാമസ്വാമി, എസ് സുമേഷ്, വി ശിവകുമാർ എന്നിവർക്കൊപ്പം ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പരിശോധന നടത്തിയത്.

Previous Post

ഡ്രൈവിങ്ങിനിട ഫോണുപയോഗം; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Palakkad News

Palakkad News

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
കെഎസ്‌ആര്‍ടിസി ബസ് ഓടിക്കുമ്ബോള്‍ ഫോണില്‍ സംസാരിച്ചു, ഡ്രൈവര്‍ക്കെതിരെ പരാതി

ഡ്രൈവിങ്ങിനിട ഫോണുപയോഗം; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

August 25, 2025
ആദിവാസിയെ പൂട്ടിയിട്ട സംഭവം; റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

ആദിവാസിയെ പൂട്ടിയിട്ട സംഭവം; റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

August 23, 2025
മഹിളാ മോര്‍ച്ചക്കാര്‍ സമരത്തിന് കൊണ്ടുവന്ന കോഴി ചത്തു; അന്വേഷണം വേണമെന്ന് പരാതി

മഹിളാ മോര്‍ച്ചക്കാര്‍ സമരത്തിന് കൊണ്ടുവന്ന കോഴി ചത്തു; അന്വേഷണം വേണമെന്ന് പരാതി

August 22, 2025
ബിജെപി ജില്ലാ നേതൃത്വത്തിന് എതിരെ മഹിള മോർച്ച നേതാവ്

ബിജെപി ജില്ലാ നേതൃത്വത്തിന് എതിരെ മഹിള മോർച്ച നേതാവ്

August 22, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News