വാളയാർ അണക്കെട്ടിൽ സ്ത്രീയുടെ ആത്മഹത്യാ ശ്ര
അണക്കെട്ടിലേക്ക് ചാടുമെന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ സ്ത്രീയെ പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തി. വാളയാർ ഡാം ഷട്ടറിനോട് ചേർന്ന് ഭാഗത്ത് ഞായറാഴ്ച പകൽ 12. 30 നാണ് സംഭവം. ഡാം റോഡ് ആറുമുഖത്തിന്റെ ഭാര്യ സരസ്വതി (45) ആണ് ആത്മഹത്യാശ്രമം നടത്തിയത്.
അനുനയിപ്പിക്കാൻ നാട്ടുകാരും ജീവനക്കാരും ശ്രമിച്ചത് വിഫലമായപ്പോൾ വാളയാർ പൊലീസ്, കഞ്ചിക്കോട് അഗ്നിരക്ഷാ സേന എന്നിവരെ വിവരമറിയിച്ചു. സേനാംഗങ്ങൾ എത്തി രക്ഷപ്പെടുത്തി.