സർക്കാർ വരുമാനം 2,50,250 രൂപയെങ്കിൽ ഉദ്യോഗസ്ഥർ 8 മണിക്കൂർ കൊണ്ട് പിരിച്ചെടുത്ത തുക 1,71,975 രൂപയാണ്
ജീവനക്കാരുടെ ഒത്താശയോടെ ഇടനിലക്കാരുടെ വിളയാട്ടം.
ഇന്ന് പുലർച്ചെ നാല് മണിക്ക് വാളയാർ മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ പാലക്കാട് വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബൂറോ നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽ പെടാത്ത 11975 രൂപ കണ്ടെടുത്തു . 26നു രാത്രി രാത്രി പത്ത് മണിമുതൽ ചെക്ക് പോസ്റ്റും പരിസരവും നിരീക്ഷണത്തിലാക്കിയാണ് വിജിലൻസ് ആൻഡ് ആന്റീകറപക്ഷൻ ബ്യൂറോ കൈക്കൂലി പിടികൂടിയത്. . 24 മണിക്കൂറിലെ സർക്കാർ വരുമാനം 2,50,250 രൂപയെങ്കിൽ ഉദ്യോഗസ്ഥർ 8 മണിക്കൂർ കൊണ്ട് പിരിച്ചെടുത്ത തുക 1,71,975 രൂപയാണ് . ബന്ധപ്പെട്ട മോട്ടോർ ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ തുടർ നടപടികൾക്കായി വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.
വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ ഡയറക്ടറുടെ ഉത്തരവ് പ്രകാരം പാലക്കാട് വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷംസുദ്ദീൻ എസ് നിർദ്ദേശിച്ചതനുസരിച്ച് ഇൻസ്പെക്ടർ കെ . എം പ്രവീൺകുമാറിന്റെ നേതൃത്വത്തിൽ ഗസറ്റഡ് ഉദ്യോഗസ്ഥനായ അഗളി ഐ.ടി.ഡി.പി അസി . എക്സി എഞ്ചിനീയർ കെ.എ.ബാബു . വി.എ.സി.ബി ഉദ്യോഗസ്ഥരായ സബ് ഇൻസ്പെക്ടർ ബി സുരേന്ദ്രൻ , എ.എസ് മാരായ മനോജ് കുമാർ , മുഹമദ് സലീം സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സലേഷ്,രമേഷ് , സി.പി.ഒ മാരായ പ്രമോദ് , സന്തോഷ് എന്നിവരടങ്ങിയ ടീം ആണ് റൈഡ് നടത്തിയത്.