വളയാറിലെ പിഞ്ചു കുട്ടികളുടെ മരണംഹൈക്കോടതി നിരീക്ഷണത്തിൽ സ്വതന്ത്ര ഏജൻസി അന്വേഷിക്കണം വളയാറിലെ രണ്ട് പിഞ്ചു കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികൾക്ക് സംരക്ഷണം ഒരുക്കുന്ന തരത്തിൽ പോലീസിന്റെ കരങ്ങൾ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ഹൈക്കോടതി നിരീക്ഷണത്തിൽ സ്വതന്ത്ര ഏജൻസിയെ ക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതിഅംഗം ജോസ്ഫ്എം പുതുശ്ശേരി സമരപന്തൽ സന്ദർശിച്ചു കൊണ്ട് ആവശ്യപ്പെട്ടു,
അമ്മ സത്യാഗ്രഹം ഇരിക്കുന്നത് എന്തിനാണെന്ന് അറിയില്ല എന്ന് പറയുന്ന മന്ത്രിയുടെ കീഴിൽ ഒരു അന്വേഷണവും ലക്ഷ്യം കാണില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർന്നു ചെല്ലയങ്കാവ് ആദിവാസികോളനിയിൽ വ്യജ മദ്യദുരന്തത്തിൽ മരണപെട്ട ശിവന്റെ വീടും സന്ദർശിച്ചു. ജില്ലാ പ്രസിഡന്റ് ജോബിജോൺ, നേതാക്കളായ കെ.ശിവരാജേഷ്, തോമസ് ജേക്കോബ് , എൻപി. ചാക്കോ, പികെ. മാധവ വാര്യർ, എം വി. രാമചന്ദ്രൻ നായർ, പ്രജീഷ് പ്ലാക്കൽ, വി എ ബെന്നി, ടി കെ. വത്സലൻ, എൻ വി. സാബു,രാജൻ വർഗീസ്, ഷാഹുൽ, മണികണ്ഠൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു