വാളയാർ സമരസമിതി നേതാക്കന്മാർക്ക് ബുദ്ധിമാന്ദ്യം സംഭവിച്ചിരിക്കുന്നു.
വാളയാർ സമരസമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച സമരത്തിൻ്റെ വിജയമാണ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ.അന്വേഷണം തുടങ്ങിയിരിക്കുന്നത്: സി.ബി.ഐ.അന്വേഷണം പൂർത്തിയായതിനു ശേഷം അന്വേഷണത്തിൽ വല്ല വീഴ്ചയുമുണ്ടെങ്കിൽ വീണ്ടും സമരമാരംഭിക്കുകയാണെങ്കിൽ അതിനൊരർത്ഥമുണ്ടായിരിക്കും ഇപ്പോൾ ആരംഭിച്ചിരിക്കുന്ന സമര പരിപാടി തീർത്തും സാമ്പത്തിക നേട്ടം ഉണ്ടാക്കുവാൻ വേണ്ടിയാണെന്നാണ് എൻ്റെ അഭിപ്രായം ‘ആറ്ലക്ഷത്തോളം ചിലവ് വന്നിരിക്കുന്നതായി പറയുന്നു’ എന്നാൽ അഞ്ചു്ലക്ഷത്തോളമേ പിരിവു ലഭിച്ചീട്ടുള്ളൂവത്രെ. ഒരുലക്ഷം രൂപ ഒരു വ്യക്തി കയ്യിൽ നിന്നും ഇറക്കിയിരിക്കുന്നു ആ വ്യക്തിക്ക് ഈ സംഖ്യ പിരിച്ച് തിരിച്ചു കൊടുക്കണം എന്നാണ് വ്യവസ്ഥ ‘എന്താണിതിൻ്റെയൊക്കെ അർത്ഥവും ലക്ഷ്യവും മെന്നു്മനസ്സിലാകുന്നില്ല .
മറ്റു ചില വ്യക്തികൾ സദാസമയവും വാളയാറിൽ തങ്ങുന്നു ഇതിൻ്റെ യെല്ലാം അർത്ഥം എന്താണ്? ചില വ്യക്തികൾ വാളയാർ സമരം ഒരു ജീവിത ഉപാധിയാക്കി മാറ്റിയിരിക്കുന്നു. അതാണ് വീണ്ടും വാളയാർ സമരസമിതി സമരവും സാമ്പത്തിക പിരിവുമായി മുന്നോട്ടു പോകുന്നത് എന്ന് വേണം മനസ്സിലാക്കാൻ .ജനങ്ങൾ വിഡ്ഢികളല്ലെന്ന് സമരസമിതി നേതാക്കന്മാർ മനസിലാക്കണം അനീതിയായി ഇപ്പോൾ നടത്തുന്ന സമരത്തിൽ നിന്നും സത്യസന്ധമായി സമരത്തിനൊപ്പം നിന്നിരുന്ന പലരും പിന്തിരിഞ്ഞിരിഞ്ഞിരിക്കയാണെന്നന്സമരസമിതി മുൻ ജോയിൻ്റ് കൺവീനർ റെയ്മൻ്റ് ആൻറണി പറഞ്ഞു