പാലക്കാട്: വാളയാർ കേസ് സംസ്ഥാനസർക്കാർ അട്ടിമറിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി. പ്രതിസ്ഥാനത്ത് നിൽക്കുന്ന
സംസ്ഥാന പൊലീസ് കേസന്വേഷിക്കുന്നത് ആശാസ്യമല്ല. കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നവംബർ 25ന് മന്ത്രി എ.കെ ബാലന്റെ വസതിയിലേക്കും തിരുവനന്തപുരത്തെ ഓഫീസിലേക്കും സംസ്ഥാനത്തെ 16 പട്ടികജാതി, പട്ടികവർഗ്ഗ എം.എൽ.എ മാരുടെ വസതിയിലേക്കും ഹിന്ദു ഐക്യവേദി മാർച്ച് നടത്തുമെന്നും സംസ്ഥാന സെക്രട്ടറി പി.സുധാകരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാലക്കാട് ജില്ല പ്രസിഡന്റ് സി.വി.ചന്ദ്രശേഖരൻ, ജില്ല ജനറൽ സെക്രട്ടറി പി.എൻ. ശ്രീരാമൻ, ജില്ല സംഘടന സെക്രട്ടറി വി.മുരുകേശൻ കുനിശ്ശേരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.