വാളയാറിൽ ക്രൂരമായി പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട രണ്ടു സഹോദരിമാരുടെ നീതിക്ക് വേണ്ടി ഉള്ള പോരാട്ടങ്ങൾ നടക്കുകയാണല്ലോ, വിഷയത്തിൽ ഉത്തരവാദിത്വപ്പെട്ട യുവജന സംഘടന എന്ന നിലയിൽ ഇന്നലെയുടെ നാളുകളിൽ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നു പരമാവധി ശിക്ഷ നൽകണം എന്നും, അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ടും എല്ലാം കളക്ടറേറ്റ് ലേക്കും, ജില്ലാ പോലീസ് ആസ്ഥാനത്തെക്കും ഒക്കെ മർച്ചുകളും നിരവധി പോരാട്ടങ്ങളും ഏറ്റെടുത്തിരുന്നു ,ആയതിനാൽ അതിന്റെ തുടർച്ച എന്നോണം സഹോദരിമാർക്ക് നീതി തേടി, അനീതിയുടെ സമദൂരങ്ങൾ വാളയാർ മുതൽ ഹാത്രസ് വരെ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ടി.എച്ച്ഫിറോസ് ബാബു ഇൗ വരുന്ന 3.11.2020 ചൊവ്വാഴ്ച വാളയാർ അട്ടപ്പള്ളത്തു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഉപവാസ സമരം സംഘടിപ്പിക്കുന്നു സമരം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യും