വാളയാര്‍ കേസ് അട്ടിമറിക്കാനിടയാക്കിയത് പൊലീസ് ഉദ്യോഗസ്ഥരുടെ പിഴവുമൂലം മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍.
പാലക്കാട്: വാളയാര്‍ കേസ്് അട്ടിമറിക്കാനിടയാക്കിയത് പൂര്‍ണ്ണമായും പൊലീസ് ഉദ്യോഗസ്ഥരുടെ പിഴവുമൂലംാണെന്നും, ഇക്കാര്യത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് യാതൊരു പങ്കുമില്ലെന്നും മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കുന്നതിന് പൊലീസിന് വീഴ്ച സംഭവിച്ചു. ഇതൊരു കൊലപാതകമാണെന്ന് സഹാചര്യതെളിവുകളുണ്ടായിട്ടും ആത്മഹത്യ ചെയ്തുവെന്ന് എഫ് ഐ ആറില്‍ ചേര്‍ത്താണ് അന്വേഷണം മുന്നോട്ടു പോയതെന്നും ഇക്കാര്യം ഡി വൈ എസ് പി സോജനോട് അറിയിച്ചതുമാണ്. ഇന്നത്തെ സഹാചര്യത്തില്‍ ഏത് പ്രോസീക്യൂഷന്‍ കേസ് നടത്തിയാലും പ്രതികളെ ശിക്ഷിക്കാനാവില്ല.. ഈ കേസില്‍ സഹാചര്യതെളിവുകള്‍ മാത്രമേയൂള്ളൂ. ശാസ്ത്രീയ തെളിവുകളില്ല. കേസ് പുനരാന്വേഷണം നടത്തിയാലും സഹാചര്യതെളിവുകള്‍ മാത്രമേ കോടതിക്ക് മുന്നില്‍ നിരത്താനാകുകയുള്ളൂവെന്നും ഇത്തരമൊരു സഹാചര്യത്തില്‍ കേസ് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണമെന്നും അവര്‍ കൂട്ടിചേര്‍ത്തു. എന്നാല്‍ ഈ കേസുമായി ഡി വൈ എസ് പി ഒരു ഘട്ടത്തിലും സഹകരിച്ചിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. അന്നത്തെ സി.ഡബ്‌ളിയൂ.സി ചെയര്‍മാനും കേസില്‍ വേണ്ടത്രെ ഇടപെട്ടില്ല. ഈ കേസുമായി ബന്ധപ്പെട്ട് അവര്‍ക്ക് എന്തെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടാകാം. വാളയാര്‍ കേസുമായി അവസാന ഘട്ടത്തില്‍ മൂന്ന് മാസകാലം മാത്രമേ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ താന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇടത് പക്ഷ സഹയാത്രികയായ തന്നെ എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നപ്പോഴാണ് നിയമിച്ചതെന്നും അതേ സര്‍ക്കാര്‍ തന്നെ കേസുമായി മുന്നോട്ട് പോകുന്നതിനിടെ തന്നെ മാറ്റി യു ഡി എഫ് കാലത്ത് നിയമിച്ച പ്രോസിക്യൂട്ടറെ തിരികെ നിയമിക്കുകയായിരുന്നു. എല്‍ ഡി എഫ് നോമിനിയായ തന്നെ മാറ്റി ലത ജയരാജനെ നിയമിച്ചത് എന്തിന് വേണ്ടിയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കണമെന്നും അവര്‍ വ്യക്തമാക്കി