പാലക്കാടിന്റെ കലാ-സാംസ്ക്കാരിക മേഖലക്ക് കൂടുതൽ ശോഭ കൈവരുന്ന മഹനിയസ്ഥാപനം
വി.ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം
മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു
പാലക്കാട് മെഡിക്കൽ കോളേജിന് സമീപം യാക്കര വില്ലേജിലെ അഞ്ച് ഏക്കറിലാണ്
68 കോടി ചിലവിൽ, അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തി സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സമുച്ചയം നിർമ്മിച്ചിട്ടുള്ളത്.
എ കെ ബാലൻ സംസ്ക്കാരിക മന്തിയായിരുന്ന സന്ദർഭത്തിലാണ് നവോത്ഥാന നായകൻ
വി ടി യുടെ പേരിലുള്ള സാംസ്ക്കാരിക സമുച്ചയത്തിന് പ്രാരംഭം കുറിച്ചത്.
നാടകക്കാർക്ക് നാടകം ഒരുക്കുവാനുളള റിഹേഴ്സൽ സൗകര്യവും അവതരിപ്പിക്കുവാൻ ആധുനിക വെളിച്ച -ശബ്ദ സംവിധാനമുൾപ്പെടെ നല്ല വേദികൾ പാലക്കാടില്ലെന്ന പരാതിക്ക് നാടകത്തിലൂടെ സാമൂഹിക വിപ്ലവം കൊണ്ടുവന്ന
വി ടി യുടെ പേരിലുള്ള സാംസ്ക്കാരിക സമുച്ചയം ഏറേ പരിഹാരമാവും.
സിനിമ പ്രദർശനം,സാംസ്ക്കാരിക സമ്മേളനം,വിവിധ സംഗീതപരിപാടികൾ,
നാടൻ കലകൾ, ചിത്ര-ശില്പ പ്രദർശനം,ശിൽപ്പശാലകൾ, തുടങ്ങിയ പരിപാടികൾക്ക് അനുയോജ്യമായ സംവിധാനവുമുണ്ട്.
നഗരത്തിനടുത്തുളള സ്ഥലമായതിനാൽ കാണികൾക്ക് വന്നുപോകുന്നതിനും ഏറേ സൗകര്യമുണ്ട്.
ഏകദേശം ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുളള സമുച്ചയത്തിൽ ആധുനിക ലൈറ്റിങ്, സൗണ്ട്, പ്രൊജക്ഷൻ സംവിധാനങ്ങൾ അടങ്ങിയ എ.വി. തിയേറ്റർ, ബ്ലാക്ക് ബോക്സ് തിയേറ്റർ, ശിൽപശാലകൾക്കുളള വേദി,
ക്രാഫ്റ്റ് മ്യൂസിയം എന്നിവയും, സമുച്ചയത്തിന് മോടി പകരുന്ന പച്ചപ്പും ഉദ്യാനവും,
വിശാലമായ പാർക്കിങ്, കഫ്റ്റീരിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.