എരിമയൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡൻറായി 50 വർഷം പൂർത്തിയാക്കുകയാണ്. പ്രിയ നേതാവ് വി.എസ്. വിജയരാഘവേട്ടൻ. എം.പി യായും കയർ ബോർഡ് ചെയർമാനായും ഒക്കെ തന്റെ പാതയിൽ ശോഭനമായ അധ്യായം എഴുതി ചേർത്ത വി.എസ്. സഹകരണ മേഖലയിൽ തന്റേതായ ഇടം ഉറപ്പിച്ച വ്യക്തിയാണ്. കർഷകർക്കും സാധാരണക്കാർക്കും വേണ്ടി ബാങ്കിനെ ഉപയോഗിച്ച് നിരവധി പേരുടെ ആശ്രയമാക്കി ബാങ്കിനെ മുന്നോട്ട് നയിച്ചു. കേരളത്തിന്റെ സഹകരണരംഗത്ത് കാര്യക്ഷമമായി ഇന്നും ഇടപെടലുകൾ നടത്തുന്ന കേരളത്തിലെ മികച്ച സഹകാരിയ്ക്ക് സായാഹ്നം ദിന പത്രത്തിന്റെ ഒരായിരം ആശംസകളും പ്രാർത്ഥനകളും നേരുന്നു.