ജില്ലയില്‍ വോട്ട് വണ്ടി ഇന്ന് മുതല്‍ പര്യടനം ആരംഭിക്കും
സ്വീപിന്റെ ഭാഗമായി കന്നി വോട്ടര്‍മാര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ത്തുന്നത് സംബന്ധിച്ച് അവബോധം നല്കാന് അലങ്കരിച്ച വോട്ട് വണ്ടിയുടെ പര്യടനം ഇന്ന് (മാര്‍ച്ച് 4) രാവിലെ 10 ന് കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി ശശാങ്ക് ഫ്ളാഗ് ഓഫ് ചെയ്യും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് വിശദീകരിക്കുന്ന വീഡിയോയും സമ്മതിദാനവകാശം വിനിയോഗിക്കാന്‍ ആഹ്വാനമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ നഞ്ചിയമ്മയുടെ വീഡിയോയും വാഹന പര്യടനത്തില്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കും. ജില്ലയിലെ വിവിധ കോളേജുകള്‍, യൂത്ത് ക്ലബുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശനം നടത്തും.