കിറ്റും വാക്സിനും രാഷ്ടീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളെന്ന് VK ശ്രീകണ്ഠൻ MP’ ജന വിരുദ്ധ നിലപാടുകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമങ്ങളാണ് സർക്കാരുകൾ നടപ്പിലാക്കുന്നതെന്നും VK ശ്രീകണ്ഠൻ MP’ ആനൂകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കൈതൊഴിലാളി വിദഗ്ദ തൊഴിലാളി യൂണിയൻ കല ട്രേറ്റിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു MP’ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥ പ്രമുഖർക്കും നൽകുന്ന ആനുകൂല്യത്തിൻ്റെ ഒരംശം സാധാരണ ജനവിഭാഗഒൾക്ക് നൽകുന്നില്ല’ 13 മാസം കിറ്റ് വിതരണം നടത്തി. കാറ്റിനായി ചെലവഴിച്ച തുക പിണറായിയുടെ വീട്ടിൽ നിന്നൊ കൊടിയേരിയുടെ വീടു വിറ്റതൊ അല്ല. കിറ്റ് വിതരണത്തിൽ കോടികളുടെ ക്രമക്കേടാണ് നടന്നത് എന്ന് CPM ലെ ചിലർ തന്നെ ആരോപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണ തുടർച്ച ലഭിച്ചതോടെ കിറ്റ് വിതരണവും സർക്കാർ അവസാനിപ്പിച്ചു’ സ്വന്തം രാജ്യത്ത് വാക്സിൻ ലഭ്യമാക്കാതെ അന്യരാജ്യത്തേക്ക് കയറ്റി അയച്ച പ്രധാനമന്ത്രിയും പിണറായിയും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും MP VK ശ്രീകണ്ഠൻ പറഞ്ഞു ‘ സംസ്ഥാന പ്രസിഡണ്ട് മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. കബീർ, ദേവയാനി എന്നിവർ സംസാരിച്ചു