കോഴിക്കോട്:ഇന്ത്യൻ ട്രൂത്ത് ഏർപ്പെടുത്തിയ 2021 ലെ ദൃശ്യമാധ്യമപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
മികച്ച അന്വേഷണാത്മക ദൃശ്യമാധ്യമ റിപ്പോർട്ടർക്കുള്ള പുരസ്കാരം മനോരമ ന്യൂസ് പാലക്കാട് കറസ്പോണ്ടന്റ് ബി.എൽ. അരുണിന്
മികച്ച വനിതാ മാധ്യമ പ്രവർത്തകയ്ക്കുള്ള പുരസ്കാരം വയനാട് മലനാട് ചാനൽ സബ് എഡിറ്റർ സുമി മധുവിന്
അന്വേഷണാത്മക പത്രപ്രവർത്തനത്തിനൊപ്പം കോവിഡ് കാലത്തെ അതിജീവന സാമൂഹ്യ പ്രതിബദ്ധതാ റിപ്പോർട്ടുകളും പരിഗണിച്ചാണ് ഇത്തവണത്തെ പുരസ്കാരം പ്രഖ്യാപിച്ചത്.
10,001 രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്ന പുരസ്കാരം ജൂൺ മാസം കോഴിക്കോട് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
- ബി.എൽ. അരുൺ
( പാലക്കാട് വാളയാറിൽ മോട്ടോർ വാഹന വകുപ്പിന് സ്ഥലം പോലും സ്വന്തമായി ഇല്ലാത്ത സാഹചര്യത്തിലും പുതിയ ചെക് പോസ്റ്റ് പണിയാൻ പത്ത് കോടി അനുവദിച്ചെന്ന അന്വേഷണ വാർത്ത, താൽക്കാലിക ആർ ടി ഒ ചെക്പോസ്റ്റിൽ ഉദ്യോഗസ്ഥർ പണത്തിനൊപ്പം കൈക്കൂലിയായി ലോറി ഉടമകളിൽ നിന്ന് പഴവും പച്ചക്കറിയും വാങ്ങുന്നതായുള്ള അന്വേഷണ വാർത്ത. ശ്രദ്ധേയമായ ഇടപെടലുകളുണ്ടായ രണ്ട് വാർത്തകളും പരിഗണിച്ചാണ് അരുണിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത് )
സംസ്ഥാന യുവജന ക്ഷേമ ബോർഡ്. യുവ പ്രതിഭാ മാധ്യമ പുരസ്കാരം, സംസ്ഥാന ക്ഷീര വികസന വകുപ്പ് മാധ്യമ പുരസ്കാരം, വി.കെ.മാധവൻകുട്ടി മാധ്യമ പുരസ്കാരം, അംബേദ്ക്കർ നാഷണൽ കൗൺസിൽ മീഡിയ പുരസ്കാരം, മീഡിയ വോയിസ് എക്സലൻസ് മാധ്യമ പുരസ്കാരം, വയലാർ സാംസ്ക്കാരിക വേദി മാധ്യമ പുരസ്കാരം ,
തിക്കുറിശ്ശി ഫൗണ്ടേഷൻ മാധ്യമ പുരസ്കാരം. സർഗാലയ മാധ്യമ പുരസ്കാരം തുടങ്ങി നാൽപ്പതിലധികം പുരസ്കാരങ്ങൾ ഇതിനകം ബി.എൽ. അരുൺ കരസ്ഥമാക്കിയിട്ടുണ്ട്
- സുമി മധു
(കോവിഡിൽ ആശങ്കയല്ല അതിജീവനമാണ് പ്രധാനം എന്ന് ഓർമപ്പെടുത്തി നിരവധി അഭിമുഖങ്ങളും വാർത്താ ഇടപെടലുകളും നടത്തിയതിനാണ് സുമി മധുവിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ആദിവാസി മേഖലയിൽ ഉൾപ്പെടെ ഇതിനകം വയനാട്ടിൽ നിരവധി സാമൂഹിക ഇടപെടലുകൾ ഉറപ്പാക്കുന്ന വാർത്തയുടെ ഭാഗമായി സുമി മാറിയിട്ടുണ്ട്. )
മികച്ച വാർത്താ അവതാരക എന്ന നിലയിലും ശ്രദ്ധേയമായ ഇടപെടലുകളാണ് സുമി മധു നടത്തിയിട്ടുള്ളത്.
മാധ്യമ പ്രവർത്തകൻ
രങ്കു കെ.ഹരിദാസ് അധ്യക്ഷനും മനോജ് ഗുജറാത്ത്, അന്ന ജോർജ് എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് നിരവധി എൻട്രികൾ പരിശോധിച്ച് പുരസ്കാരം നിർണയിച്ചത്.