ഒരേഒരു ഇന്ത്യ ഒരൊറ്റ ജനത ഒരേ കുടുംബവുമാണ് നാമെല്ലാം എന്തിനാണ് നാം തമ്മിൽ കലഹിക്കുന്നത് ഇവിടെ ജനിച്ചു വളർന്ന നമുക്ക് ഒന്നായി ജീവിച്ചു കൂടെ , സത്യം , ധർമ്മം സാഹോദര്യം സ്നേഹം, സഹനം സർവ്വ സമത്വം ഇവയാണ് ഗാന്ധിജി നമ്മെ പഠിപ്പിച്ച ശീലങ്ങൾ . പല പല ഭാഷകൾ കൊണ്ട് കൊണ്ട് ധന്യമാണ് ഭാരതം, വേഷം പലതാണെങ്കിലും നാമെല്ലാം ഇന്ത്യയുടെ മക്കളാണ് പല മുത്തുകൾ കോർത്തിണക്കിയ ഒരു ഹരമാണ് ഭാരത ജനത ഗാന്ധിജി ഭാരതത്തിന്റ ജീവൻ കുടികൊള്ളുന്നത് ഗ്രാമങ്ങളിൽ ആണെന്ന് ഉൽബോധിച്ചത്. ഗാന്ധിജിയുടെ ദർശനങ്ങളും വീക്ഷണങ്ങളും അവഗണിച്ചുകൊണ്ട് രാജ്യത്തിന് മുന്നേറാൻ കഴിയില്ല അവ ഓർമ്മിക്കേണ്ട സുദിനമാണ് ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ഓർമ്മ ദിനത്തിൽ രാജ്യം മുഴക്കുമ്പോൾ ഞാനും അതിൽ പങ്കുചേരുന്നു .
കെ ശങ്കരനാരായണൻ
മുൻ മഹാരാഷ്ട്ര ഗവർണർ