വിഷുവേല ആഘോഷം.
കൊട്ടേക്കാട്ട് ..വടക്കേത്തറ ഏമൂർ ഭഗവതി .. വേട്ടക്കൊരുമകൻ, പൂർണ്ണപുഷ്കല സമേത ശാസ്താ ക്ഷേത്രം എന്നിവടങ്ങളിലെ വിഷുവേല ആഘോഷം ഏപ്രിൽ 12 മുതൽ 15 വരെ ആഘോഷിക്കും
ഏപ്രിൽ 12 ന് വൈകീട്ട് 6ന് ബാലിക ബാലൻമാരുടെ കലാസന്ധ്യ’ വിവിധ മേഖലകളിലായി ഉന്നത അവാർഡുകൾ നേടിയ ദേശ വാസികളെ ആദരിക്കൽ, തുടർന്നുള്ള ദിവസങ്ങളിൽ ഗണപതി ഹോമം തുടങ്ങി വിവിധ പൂജാദികർമ്മങ്ങളുണ്ടാകും. പള്ളി വാൾ എഴുന്നെള്ളിക്കൽ, പകൽ വേലാ രാവേല പുറപ്പാട്; വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ രാവില സമർപ്പിക്കൽ ചടങ്ങോടെ വിഷുവേല ആഘോഷങ്ങൾ സമാപിക്കും.കോ വിഡ് മാനദണ്ഡങ്ങളോടെ ആയിരിക്കും ആഘോഷ പരിപാടികൾ നടത്തുകയെന്ന് പ്രസിഡൻ്റ് സി.പത്മകുമാർ അറിയിച്ചു.