വാളയാർ ചെക്ക് പോസ്റ്റിൽ വിജിലൻസ് റെയ്ഡ്
പാലക്കാട് ∙ വാളയാറിലെ ആർടിഒ ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. രാവിലെ 4ന് പരിശോധന തുടങ്ങിയത് അനധികൃതമായി വാങ്ങി സൂക്ഷിച്ച 14,000 രൂപ കണ്ടെടുത്തു. മേശവലിപ്പിലും അലമാരയ്ക്ക് മുകളിലും പിവിസി പൈപ്പിനകത്തും സൂക്ഷിച്ച നിലയിലായിരുന്നു പണം.
. ആ സ്ഥാനത്താണു കൈക്കൂലിയായി 14,000 രൂപയുണ്ടായിരുന്നത്. പരിശോധന സമയത്ത് ഒരു അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറും ഓഫിസ് അസിസ്റ്റന്റും മാത്രമാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്.
വിജിലൻസ് ഇൻസ്പെക്ടർ എം.ശശിധരൻ, എസ്ഐ ബി.സുരേന്ദ്രൻ, എഎസ്ഐ കെ.മനോജ്കുമാർ, പാലക്കാട് ഡിസ്ട്രിക്ട് ലേബർ ഓഫിസർ എം.കെ.രാമകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.ആർ.രമേഷ്, സിപിഒ പി.പ്രമോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു