വേർതിരിവിന്റെ കാലത്ത് ഒരുമിച്ചിരിക്കൽ അനിവാര്യതയാണ്. ജമാഅത്തെ ഇസ്ലാമി.
പാലക്കാട് : ഭിന്നിപ്പിച്ച് ഭരിക്കുക എന്നത് പുതിയ കാലത്തും വളരെ സമർത്ഥമായി ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ ഒരുമിച്ച് ഇരിക്കുക എന്നുള്ളത് കാലഘട്ടത്തിൻറെ ആവശ്യമാണ് എന്ന് ജമാഅത്തെ ഇസ്ലാമി ശൂറ അംഗം യൂസഫ് ഉമരി അഭിപ്രായപ്പെട്ടു.
ഇസ്ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ ക്യാമ്പയിനിന്റെ ഭാഗമായി ജമാഅത്ത് ഇസ്ലാമി പാലക്കാട് ജില്ല കമ്മറ്റി പാലക്കാട്, പട്ടാമ്പി എന്നീ ഭാഗങ്ങളിൽ
ഇസ്ലാം വിലയിരുത്തപ്പെടുന്നു
എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച സംവാദ സദസ്സും സൗഹൃദ സംഗമവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിനെ പ്രതികൂട്ടിലാക്കി രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്നവർക്കിടയിലേക്ക് ആശയ സംവാദത്തിന്റെ വാതിലുകൾ തുറക്കാനാണ് ജമാഅത്തെഇസ്ലാമി ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് ബഷീർ ഹസൻ നദ് വി അധ്യക്ഷതവഹിച്ചു.ജില്ലാ സെക്രട്ടറി മുഹമ്മദ് മുസ്തഫ മാസ്റ്റർ, ബുഷൈർ ശർഖി,എന്നിവർ പാനലുകൾ ആയിരുന്നു.
ജമാഅത്തെ ഇസ്ലാമി മേഖല നാസിം അബ്ദുറഹ്മാൻ വളാഞ്ചേരി സമാപനം നിർവഹിച്ചു.