നെന്മാറ വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതിയില്ല. ക്ഷേത്ര കമ്മിറ്റി നല്‍കിയ വെടിക്കെട്ടിനുള്ള അപേക്ഷ നിരസിച്ച് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സി ബിജു ഉത്തരവിട്ടു.
കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് നടപടി. വെടിക്കെട്ടിന് രണ്ട് മാസം മുമ്ബാണ് അപേക്ഷിക്കേണ്ടതെന്നും അപേക്ഷ നല്‍കാൻ വൈകിയതിനാല്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ക്ക് സമയം കിട്ടിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സി ബിജുവിൻ്റേതാണ് ഉത്തരവ്.
ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് പ്രശസ്തമായ നെന്മാറ- വലങ്ങി വേല നടക്കുന്നത്. വെടിക്കെട്ടന് ഏറ്റവും പ്രശസ്തമായ ഉത്സവമാണ് നെന്മാറ-വല്ലങ്ങി വേല. ഒന്നിന് വൈകിട്ട് സാമ്ബിള്‍ വെടിക്കെട്ടും രണ്ടാം തീയതി വൈകിട്ടും മൂന്നിന് പുലർച്ചെയുമായി പ്രധാന വെടിക്കെട്ടും നടത്താനായിരുന്നു തീരുമാനം.