റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിംഗ് ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെയിൽവേ. പാർക്കിംഗ് കരാർ പുതുക്കിയതിന്റെ ഭാഗമായാണ് നിരക്ക് വർദ്ധന. ഇരുചക്ര വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് ആദ്യത്തെ നാല് മണിക്കൂറിന് നാലു രൂപയായിരുന്നത് 12 രൂപയായി വർദ്ധിപ്പിച്ചു.
12 മണിക്കൂർ വരെ 18 രൂപ, 24 മണിക്കൂർ വരെ 25 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. നാലുചക്ര വാഹനങ്ങൾക്ക് ഇത് യഥാക്രമം 25, 50, 95 എന്നിങ്ങനെയാണ്. മിനിമം 10 രൂപയുണ്ടായിരുന്നതാണ് ഇരട്ടിയായി വർദ്ധിപ്പിച്ചത്. 24
. പുതിയ നിരക്കിനെതിരെ പ്രതിഷേധം ശക്തമാണ്.