Tuesday, May 20, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

കർഷകരെ സഹായിക്കുന്നതിനായി ആരംഭിച്ച “നൈവേദ്യ ” ശേഖരിച്ചത് 28 ടൺ പച്ചക്കറികൾ

Palakkad News by Palakkad News
4 years ago
in CHITTUR
0
കർഷകരെ സഹായിക്കുന്നതിനായി ആരംഭിച്ച “നൈവേദ്യ ”  ശേഖരിച്ചത് 28 ടൺ പച്ചക്കറികൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കർഷകരെ സഹായിക്കുന്നതിനായി ആരംഭിച്ച “നൈവേദ്യ ” യിലൂടെ ശേഖരിച്ച് നൽകിയത് 28 ടൺ പച്ചക്കറികൾ

നെന്മാറ : കോവിഡ് കാലത്ത് ” നൈവേദ്യ ” കാർഷിക കൂട്ടായ്മയിലൂടെ കർഷകരിൽ നിന്നും പച്ചക്കറികൾ ശേഖരിച്ച് നിർധനർക്കും , കോവിഡ് രോഗികൾക്കും , ആദിവാസി മേഖലകൾക്കും നൽകിയത് 28 ടൺ പച്ചക്കറികളാണ്. ലോക്ഡൗൺ മൂലം പച്ചക്കറികൾക്ക് ശരിയായ വില ലഭിക്കാത്തതും വിറ്റുപോവാത്തതും കർഷകരെ സംബന്ധിച്ച് ദുരിതപൂർണ്ണമായിരുന്നു. ഈ പ്രതിസന്ധിക്ക് മാറ്റം വരുത്താനും കർഷകന് ന്യായമായ വില ലഭിക്കാനുമായാണ് സൗജന്യ പച്ചക്കറി വിപണന കേന്ദ്രമെന്ന ആശയം നിലവിൽ വന്നത്. വേലന്താവളം, വടകരപ്പതി, ഒഴലപ്പതി, ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, മണ്ണാർക്കാട്, കോങ്ങാട്, അയിലൂർ, നെന്മാറ, എലവഞ്ചേരി ഭാഗങ്ങളിലെ കർഷകരിൽ നിന്നുമാണ് ന്യായ വില കൊടുത്ത് നാടൻ പച്ചക്കറികൾ ശേഖരിച്ചത്. നെന്മാറ കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗും , പാലക്കാട് ഇതിഹാസ് ഗ്രൂപ്പുമാണ് വിത്തനശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സ്ഥിതി ചെയ്യുന്ന നൈവേദ്യ പഴം. പച്ചക്കറി സംഭരണ വിതരണ കേന്ദ്രത്തിലാണ് കഴിഞ്ഞ 2 മാസമായി പദ്ധതി നടന്നു വരുന്നത്. എലവഞ്ചേരി, നെന്മാറ. അയിലൂർ ഭാഗത്തു നിന്നും പാവയ്ക്ക , പടവലം, ചുരക്ക, ചീര എന്നിവയും , ചിറ്റൂർ – കൊഴിഞ്ഞാമ്പാറ ഭാഗത്തു നിന്നും കുമ്പളം , മത്തൻ എന്നിവയും , വടകരപ്പതി, ഒഴലപ്പതി, വേലന്താവളം ഭാഗത്തുനിന്നും തക്കാളി, വെണ്ട, പയർ, വഴുതിന , പച്ചമുളക്, ബീൻസ്, വാഴക്ക , കായ, എന്നിവയും , മുണ്ടൂർ – കോങ്ങാട് ഭാത്തു നിന്നും പയർ, പഴം, കൊള്ളി എന്നിവയുമാണ് ശേഖരിച്ചത്. നൂറിലധികം കർഷകരിൽ നിന്നാണ് 28 ടൺ പച്ചക്കറികൾ ശേഖരിച്ചത്. ഹോർട്ടികോർപ്പിന്റെയും , കൃഷി വകുപ്പിന്റെയും സഹായത്തോടെയാണ് കർഷകരിലേക്ക് എത്തപ്പെട്ടത്. കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറി ശേഖരിച്ചതിലൂടെ മികച്ച വില കർഷകർക്ക് നൽകാൻ സാധിച്ചു. ശേഖരിച്ച പച്ചക്കറികൾ പറമ്പിക്കുളം, നെല്ലിയാമ്പതി, പോത്തുണ്ടി , മംഗലംഡാം, മുതലമട, മലമ്പുഴ ഭാഗങ്ങളിലെ ആദിവാസി മേഖലകളിലേക്കും, നെന്മാറ ബ്ലോക്ക് പഞ്ചായത്തിനകത്തെ കോവിഡ് ബാധിതരായവരുടെ വീടുകളിലേക്കും, കിടപ്പു രോഗികൾക്കും , നിർധനരായവർക്കുമാണ് നൽകിയത്. ഇതുവരെ ആറു ലക്ഷത്തി നാൽപ്പതിനായിരം ( 640000) രൂപയുടെ പഴം, പച്ചക്കറികളാണ് ശേഖരിച്ചത്. ആലത്തൂർ എം.പി. രമ്യഹരിദാസ് , നെന്മാറ എം.എൽ.എ. കെ.ബാബു, നെന്മാറ കൃഷിഭവൻ, വടകരപ്പതി കൃഷി ഭവൻ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത്, ഉമാ പ്രേമൻ , ഏകതാ പരിഷത് , സിനിമാ സംവിധായകൻ എം.പത്മകുമാർ , നെന്മാറ സി.ഐ. ദീപകുമാർ , ജനമൈത്രി പോലീസ് എന്നിവരുടെ സഹകരണവും ഈ ഉദ്യമത്തിന് കരുത്തേകി. നെന്മാറ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിലെ 20 ലധികം വളണ്ടിയമാർ കഴിഞ്ഞ 2 മാസമായി ഈ ഉദ്യമത്തിന്റെ പുറകിൽ നിരന്തര പരിശ്രമത്തിലായിരുന്നു. സമൂഹത്തിലെ സുമനസുകളായ വ്യക്തികളിൽ നിന്നുമുള്ള സഹായവും പ്രവർത്തനത്തിനുണ്ടായിരുന്നു . കഴിഞ്ഞ ദിവസമാണ് സൗജന്യ പച്ചക്കറി വിപണന കേന്ദ്രo പ്രവർത്തനം നിർത്തിയത്. ലോക്‌ ഡൗൺ പിൻ വലിച്ചതു കൊണ്ടാണ് സൗജന്യ വിപണന കേന്ദ്രം അവസാനിപ്പിച്ച് . ലോക് ഡൗൺ സമയത്ത് 681 ഭക്ഷ്യക്കിറ്റുകളും , 3420 പച്ചക്കറിക്കറ്റുകളും 4 ടൺ കപ്പയുമാണ് നൽകിയത്.

Previous Post

അട്ടപ്പാടിയില്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ 86 ശതമാനം പൂര്‍ത്തിയായി

Next Post

കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൊജക്റ്റ് സമർപ്പണം എം ഇ എസ് വനിതാ കോളേജിൽ

Palakkad News

Palakkad News

Next Post

കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൊജക്റ്റ് സമർപ്പണം എം ഇ എസ് വനിതാ കോളേജിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News