വീര ശൈവ വിഭാഗത്തിലെ അവാന്തര വിഭാഗഗങ്ങൾക്കു ജാതി സർട്ടിഫിക്കറ്റ് അനുവദിക്കാത്തത് ശരിയല്ല…. വീര ശൈവ ജാതിയിലെ ചെട്ടി ചെട്ടിയാർ. കുരുക്കൾ ഗുരുക്കൾ എന്നീ വിളിപ്പേരുകളിൽ ജില്ലയിലെ വിവിധ താലൂക്കുകളിൽ പപ്പട നിർമാണം കുലത്തൊഴിൽ ചെയ്തു ജീവിച്ചു വരുന്ന ആളുകളുടെ മക്കൾക്ക് വിദ്യാഭ്യാസ ആവശ്യത്തിന് ഒ ഈ സി യിൽ ഉൾപ്പെടുത്തി ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുവാൻ ഗവണ്മെന്റ് ഉത്തരവുണ്ടായിട്ടും പാലക്കാട് ജില്ലയിലെ വിവിധ താലൂക്കുകളിലെ വില്ലജ് ഓഫീസർ മാർ പ്രസ്തുത സർട്ടിഫിക്കറ്റ് നൽകാത്തത് ഈ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് പഠനം നിഷേധിക്കുവാൻ ഇടവരുത്തുന്നത് ശരിയായ പ്രവണത അല്ല സർക്കാർ ഉത്തരവുകൾ പാലിക്കുവാൻ തഹസിൽദാർ മാരും വില്ലേജ് ഓഫീസർ മാരും തയ്യാറാവണം എന്നും ഓൾ ഇന്ത്യ വീര ശൈവ മഹാ സഭ പാലക്കാട് ജില്ലാ കമ്മിറ്റി അവശ്യ പെട്ടു സഭയുടെ പേരിനുസാദൃസ്യം തോന്നിക്കുന്ന പേരിൽ സംഘടന ഉണ്ടാക്കി സർക്കാരിന് തെറ്റിദ്ധാരണ വരുത്തുവാൻ ശ്രമിക്കുന്ന ഇത്തിൾ കണ്ണികളെ ജില്ലയിലെ വീര ശൈവർ തിരിച്ചറിയണമെന്നും ഓൾ ഇന്ത്യ വീര ശൈവ മഹാ സഭ പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു വീര ശൈവ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പഠനം ആവസ്യത്തിനു ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്നത് തുടർന്നാൽ കല്ലെക്ടറേറ്റ് ഉപരോധം ഉൾപ്പെടെ ഉൾപ്പെടെ ഉള്ള സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ഓൾ ഇന്ത്യ വീര ശൈവ മഹാ സഭ പാലക്കാട് ജില്ലാ ഭാരവാഹികൾ ആയ ഉണ്ണികൃഷ്ണൻ അലനല്ലൂർ കണ്ണൻ പാലക്കാട് ഗോപി എടത്തറ ഉഷ പാലക്കാട് രാമകൃഷ്ണൻ മുണ്ടൂർ ബാലസുബ്രഹ്മണ്യൻ ഒറ്റപ്പാലം സുരേഷ് പുതുക്കോട് ശിവദാസ് പാറ എന്നിവർ സംസാരിച്ചു