കുടിൽ വ്യവസായ വനിതാ സംരഭങ്ങൾക്ക് കേന്ദ്ര ,കേരള സർക്കാറുകൾ പ്രത്യേക പാക്കേജ് നടപ്പിലാക്കണം
…..:.. ആൾ ഇന്ത്യാ വിരശൈവ സഭ മഹിളാ സമ്മിതി
പാലക്കാട്: ……. ആൾ ഇന്ത്യാ വീരശൈവ സഭ മഹിളാ സമിതി പ്രതിനിധി യോഗം സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. വനിതാ സമിതി വൈസ് പ്രസിഡന്റ് ശ്രീമതി. ഉഷാ മോഹനൻ അദ്ധ്യക്ഷയായി. . വർക്കിംഗ് പ്രസിഡന്റ് ശ്രീ. രവി മുടപ്പല്ലൂർ മുഖ്യാതിഥിയായി. സെക്രട്ടറി ശ്രീമതി .ലതിക റിപ്പോർട്ട് അവതരിപ്പിച്ചു. തദ്ദേശസ്വയംഭരണ ,നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒ.ബി.സി സംവരണം നടപ്പിലാക്കണമെന്നും ,കൊവിഡ് 19 മഹാമാരിയെ തുടർന്ന് തകർന്ന അസംഘടിത മേഘലയെ ശക്തിപെടുത്തുന്നതിന്റെ ഭാഗമായി കുടിൽ വ്യവസായങ്ങളായ പരമ്പരാഗത പപ്പട നിർമ്മാണ വനിതാ സംരംഭങ്ങൾക്ക് സർക്കാർ ഗ്രാന്റ് ,സബ്സിഡി നൽകി കേന്ദ്ര, കേരള സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും ,വീരശൈവ ഉപവിഭാഗങ്ങളായ കുരുക്കൾ. ,ഗുരുക്കൾ ,ചെട്ടി ,ചെട്ടിയാർ ,സാധു ചെട്ടി എന്നീവിളിപ്പേരിലറിയപ്പെടുന്നവരുടെ സംവരണം ഉടൻ നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ മല്ലിക.കെ ,നിഷ വാവ ന്നൂർ ,തിരുമൂർത്തി.ഡി എന്നിവർ പ്രസംഗിച്ചു. .. മഹിളാ സമിതി പാലക്കാട് ജില്ലാ കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. .. ജില്ലാ പ്രസിഡന്റ് കാർത്തിക .,പി ‘വൈസ് പ്രസിഡൻറ് സ്നേഹ. യു. ,ജില്ലാ സെക്രട്ടറി അംബിക.കെ ,ജോ. സെക്രട്ടറി വിജയലക്ഷ്മി .ആർ ,ട്രഷർ .അമ്പിളി .എസ് ,.. കീർത്തന .പി ,അശ്വതി എൻ ,സംഗീത .എ ,അർച്ചന എം ,കാർത്തിക എം ,പുഷ്പ എം എന്നീ 11 അംഗങ്ങളെ തിരഞ്ഞെടുത്തു.
ഫോട്ടോ: ആൾ ഇന്ത്യ വീരശൈവ സഭ വനിതാ സമിതി പ്രതിനിധി യോഗം സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗോകുൽദാസ് ഉദ്ഘാടനം ചെയ്യുന്നു.