റാപ്പർ വേടന്റെ പാലക്കാട്ടെ പരിപാടി; തിക്കിലും തിരക്കിലും നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ
കോട്ടമൈതാനത്ത് നടന്ന പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 1,75 552 രൂപയുടെ നഷ്ടമെന്ന് നഗരസഭ.
പണം നൽകണമെന്ന് ആവശ്യപ്പെട്ട് സംഘാടകർക്ക് നഗരസഭ സെക്രട്ടറി പരാതി നൽകിയിരിക്കുകയാണ്. പട്ടികജാതി വികസന വകുപ്പായിരുന്നു പരിപാടിയുടെ സംഘാടകർ. കോട്ട മൈതാനത്തെ ഇരിപ്പിടങ്ങളും വേസ്റ്റ് ബിന്നുകളും നശിപ്പിച്ചതായാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് സൗത്ത് പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
കോട്ടമൈതാനത്തെ വേടൻ്റെ പരിപാടിയിൽ വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് വേദിയിലേയ്ക്കുള്ള പ്രവേശനം അവസാനിപ്പിച്ചിരുന്നു.
തിരക്കിൽ പരുക്കേറ്റ് 15 പേർ ആശുപത്രിയിലായിരുന്നു