വേടൻ്റെ പരിപാടിയിൽ തിക്കും തിരക്കും; സ്ത്രീകളുൾപ്പെടെ 15 പേർക്ക് പരിക്ക്, നിരവധിപേർ കുഴഞ്ഞുവീണു
റാപ്പർ വേടന്റെ പാലക്കാട്ടെ പരിപാടിയിൽ തിക്കും തിരക്കും. നിരവധി പേർ കുഴഞ്ഞുവീഴുകയും 15ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് റാപ്പർ വേടന്റെ പരിപാടിയിൽ വൻതിരക്ക്. തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസ് ലാത്തി വീശിയതിനെ തുടർന്ന് തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു.
കുഴഞ്ഞു വീണവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള സംഘാടകർക്കെതിരെയും പൊലീസ് ലാത്തി വീശി. പരിപാടിക്കിടെ സംഘാടകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പരിപാടിക്കിടെ പരിക്കേറ്റ മുഴുവൻ പേരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.