കോട്ടമൈതാനത്തെ വേടന്റെ പരിപാടിയിൽ വൻ തിരക്ക്; വേദിയിലേയ്ക്കുള്ള പ്രവേശനം അവസാനിപ്പിച്ചു,തിരക്ക് നിയന്ത്രിക്കും
വേടന്റെ പരിപാടിയിൽ വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് വേദിയിലേയ്ക്കുള്ള പ്രവേശനം അവസാനിപ്പിച്ചു.
തിരക്ക് നിയന്ത്രിക്കാൻ സംഘാടകർ ശ്രമം തുടരുകയാണ്. ഇന്ന് വൈകുന്നേരമാണ് പാലക്കാട് വേടന്റെ പരിപാടി നിശ്ചയിച്ചിരുന്നത്ഇന്ന് രാവിലെ പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിലും വേടൻ പങ്കെടുത്തിരുന്നു.
മൂന്നാം വട്ടമാണ് വേടന്‍ പാലക്കാട്ടേക്ക് എത്തുന്നത്. സൗജന്യമായാണ് പ്രവേശനം. 10,000ത്തോളം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തിലാണ് സജ്ജീകരണങ്ങള്‍. തുറന്ന വേദിയില്‍ നടക്കുന്ന പരിപാടി എല്ലാവര്‍ക്കും കാണാന്‍ നാല് വലിയ എല്‍ഇഡി സ്‌ക്രീനുകളിലും പ്രദര്‍ശിപ്പിക്കും.
വേടനെ സ്വാഗതം ചെയ്താണ് മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങിയത്.